കുവൈറ്റ്‌ വ്യോമതിർത്തി അടച്ചു

0
83

കുവൈറ്റ്‌ സിറ്റി : ഇറാൻ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ വ്യോമതിർത്തികൾ അടച്ചു. നടപടി താൽക്കാലികമായി ആണെന്ന് ഡിജിസിഎ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വ്യോമതിർത്തികൾ അടച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്കും വാർത്തകൾക്കും ആയി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് കുവൈത്ത് അധികൃതർ അഭ്യർത്ഥിച്ചു.