കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ മുൻ സെക്രട്ടറിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ രാജൻ ഡാനിയേൽ അന്തരിച്ചു

0
32

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ മുൻ സെക്രട്ടറി രാജൻ ഡാനിയൽ അന്തരിച്ചു. കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ ഭരണത്തിൽ രാജൻ ഡാനിയേൽ തന്റെ ഭരണകാലത്ത് ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.തന്റെ പ്രവർത്തന കാലത്ത് സ്ഥാപനത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകി.കുവൈറ്റിലെ നിരവധി സാമൂഹിക-സാംസ്‌കാരിക, ജീവകാരുണ്യ സംഘടനകളിൽ നേതൃസ്ഥാനങ്ങളിൽ സജീവമായി സേവനമനുഷ്ഠിച്ചിരുന്നു. കുവൈറ്റിലെ തൻ്റെ പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം നാട്ടിലെ ആലപ്പുഴ ജില്ലയിലെ വെൻമണിയിലുള്ള വീട്ടിലായിരുന്നു താമസം.ഭാര്യ : സൂസി രാജൻ, മക്കൾ : അവിനാഷ്, (കുവൈറ്റ്), അനൂപ്,(ഓസ്ട്രേലിയ) മരുമക്കൾ : ജീന, മാലിനി, കൊച്ചുമക്കൾ : രഞ്ജിത,അഗസ്ത്യ, റഫയേൽ, സൂര്യ, ആര്യ.കുവൈറ്റിൽ ബിസിനസ്സ്, സാംസ്കാരിക സാമൂഹിക പ്രവർത്തകനും വെൺമണി പ്രവാസി അസോസിയേഷൻ , രക്ഷാധികാരിയും Indian overseas cultural Congress രക്ഷാധികാരി, UMO, രക്ഷാധികാരി, കുവൈറ്റ് മാർത്തോമാ ഇടവക മെമ്പർ, St. Thomas മാർത്തോമാ ഇടവക മെമ്പർ, മാർത്തോമാ സഭാ കൗൺസിൽ അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.