കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫഹാഹീൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം
വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ : പ്രദീപ് സുബ്രഹ്മണ്യൻ (കൺവീനർ), ശാലു ശശിധരൻ (സെക്രട്ടറി), മോഹനൻ വാഴക്കുളം (ട്രഷറർ),സന്ദീപ് വിജയൻ (ജോ.കൺവീനർ),ബിജു.വി.ബി.ആചാരി (ജോ.സെക്രട്ടറി),ശ്യാം രാജ് (ജോ.ട്രഷറർ), സന്ദീപ് കുമാർ.കെ, അനിൽ സദാനന്ദൻ, വിനോദ് സുഗതൻ, സനിൽ.ഇ.കെ, മനോഷ് കുമാർ.പി, അരുൺ ബാബു, ജിനേഷ്.എം.എൻ, ദിനേഷ് ചന്ദു.വി, ഷാജി ഗംഗാധരൻ, വിനോദ് കൃഷ്ണ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ, കേന്ദ്ര ആർട്സ് സെക്രട്ടറി ജോയ് നന്ദനം, കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, കേന്ദ്ര കമ്മിറ്റി അംഗം ഹരി ശ്രീനിലയം, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി സെക്രട്ടറി അജിത.എം.ആർ, വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുധ ഹരി, അഞ്ജന.ടി.പി, അമ്പിളി ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ഫഹാഹീൽ യൂണിറ്റ് മുൻ കൺവീനർ നിതിൻ.ജി.മോഹൻ സ്വാഗതവും ഫഹാഹീൽ യൂണിറ്റ് നിയുക്ത കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

































