പാളയം ഇമാമിന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദരം

0
7

കുവൈത്ത് സിറ്റി: പാളയം ഇമാം ജനാബ് വി.പി ഷുഹൈബ്’ മൗലവിക്ക് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദരം. സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും ഭാഷ കൊണ്ട് സമുദായ സൗഹൃദം തകർക്കുന്നവരെ പ്രതിരോധിക്കാൻ പഠിപ്പിക്കുന്ന ഇമാം വർത്തമാനകാല ഇന്ത്യയുടെ അഭിമാനമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. നാഷണൽ ലീഗ് സംസ്ഥാന നേതാക്കളായ പ്രൊഫ.എ.പി.അബ്ദൽ വഹാബ് , സി.പി.നാസർകോയ തങ്ങൾ ,സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, ജലീൽ പുനലൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.