കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്തുടനീളം മഴ തുടരുമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കുവൈറ്റ്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച്ച രാവിലെ വരെയും, വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെയും, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മേഘങ്ങൾ കുറഞ്ഞ് മഴക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നതിനാൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






























