സ്വർണ്ണ വില വ്യതിയാനത്തിൽ നിന്നും സംരക്ഷണം; ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രഖ്യാപിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ്

0
26

കുവൈത്ത് സിറ്റി: ആഗോളതലത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, സ്വർണ്ണ വില വർധനയിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് മൊത്തം തുകയുടെ 10% മുൻകൂറായി നൽകി സ്വർണ്ണ നിരക്ക് ബ്ളോക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. സ്വർണ്ണവിലയിലെ വ്യതിയാനം ബാധിക്കാതെ ഉപഭോക്താക്കളുടെ പർച്ചേസ് കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടാണ് 10% മുൻകൂറായി നൽകി നിരക്ക് ബ്ളോക്ക് ചെയ്യാൻ സാധിക്കുന്ന ഓഫർ അവതരിപ്പിച്ചിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് 2026 ഏപ്രിൽ 19 വരെ 10% മുൻകൂറായി അടച്ച് സ്വർണ്ണ വില ബ്ളോക്ക് ചെയ്യാം. വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്‌ത നിരക്കിൽ തന്നെ സ്വർണ്ണം വാങ്ങാനും, വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണ്ണം വാങ്ങാനും ഇതിലൂടെ ഉപഭോക്താവിനാവും.