കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ.ഇ.എ കുവൈത്ത്, കുവൈത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് ജാബിരിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ചിന്റെ അധ്യക്ഷതയിൽ ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു.മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ ഹമീദ് മധുർ, മുനീർ കുണിയ, ട്രഷറർ ശ്രീനിവാസൻ എം.വി, ഓർഗാനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ബദ്ർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഏരിയ ഭാരവാഹികളായ നവാസ് പള്ളിക്കാൽ, മുരളി വാഴക്കോടൻ, സത്താർ കോളവയൽ, ജലീൽ ആരിക്കാടി, സുധാകരൻ, സിദ്ദിഖ് ശർക്കി, അബ്ദുള്ള കെ.സി, സുബൈർ കാടംകോട്, മുസ്തഫ ചെമ്നാട്,അഭിലാഷ്,ഫാറൂഖ് ശർക്കി, അബ്ദുള്ള ബമ്പ്രാണ, റഹീം ആരിക്കാടി, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും സെക്രട്ടറി അബ്ദുള്ള കടവത്ത് നന്ദിയും പറഞ്ഞു.






























