ജെറ്റൂർ ഡാഷിംഗ് കുവൈറ്റിൽ ലോഞ്ച് ചെയ്തു

വാഹന പ്രേമികൾ ഏറെ കാത്തിരുന്ന എസ്‌യുവിയായ ജെറ്റൂർ  ഡാഷിംഗ് ബുദസ്തൂർ മോട്ടോഴ്‌സ്  കുവൈറ്റി ലോഞ്ച് ചെയ്തു. നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് അവതരിപ്പിച്ച ഡാഷിംഗ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത എസ്‌യുവി അനുഭവം നൽകുന്നതായിരിക്കും

അവന്യൂസ് മാളിൽ വച്ച് നടന്ന ലോഞ്ച് ഇവൻ്റിൽ  കാറിന്റെ  അനാച്ഛാദനം കുവൈറ്റിലെ ചൈന എംബസി അറ്റാഷെ ഹീ യുഹുവാൻ നിർവഹിച്ചു.  ബുദസ്തൂർ ഗ്രൂപ്പിന്റെ ചെയർമാൻ നജെം ബുദസ്തൂർ, ജെറ്റൂർ റീജിയണൽ മാനേജർ ജിൻ കായ്, ജെറ്റൂർ ബ്രാൻഡ് മാനേജർ റെക്‌സി വില്യംസ്, എന്നിവർ ചടങ്ങിൽ  ഡാഷിംഗിനേക്കുറിച്ചുള്ള  വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

ട്രാവൽ പ്ലസ് അനുഭവം നൽകുന്നതിനായി  രൂപകൽപ്പന ചെയ്ത ഹൈടെക് എസ്‌യുവിയാണ് ഡാഷിംഗ്, കുവൈറ്റിലെ യുവ വാഹനപ്രേമികൾ ഇത് ഇഷ്ടപ്പെടുമെന്ന് നജെം ബുദസ്തൂർ പറഞ്ഞു.  പുതിയ ഇന്റർ- ജനറൽ ഡിസൈനും മികച്ച സാങ്കേതികവിദ്യയും  സമന്വയിക്കുന്നതാണ്  ഡാഷിംഗ്എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെറ്റൂർ ബ്രാൻഡിന്റെ ഗെയിം ചേഞ്ചർ മോഡലാണ് ഡാഷിംഗ് എന്നും സൗന്ദര്യാത്മക രൂപകല്പനയും പ്രകടനവും കൊണ്ട് യുവതലമുറയുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ് ഡാഷിംഗ് എന്നും ജിൻ കായ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

കുവൈറ്റിലെ ജെറ്റൂറിന്റെ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഈ മോഡലിന് കുവൈറ്റിലെ ഡാഷിങ്ങിന്റെ വരവ് ‘ഡ്രീം കം ട്രി’ അനുഭവമാണെന്ന്  റെക്‌സി വില്യംസ് പറഞ്ഞു. കാറിൽ ഘടിപ്പിച്ചിരിക്കുന്ന നൂതന സാങ്കേതികവിദ്യകൾ ഡാഷിംഗ് ഉടമകൾക്ക് അഭിമാനിക്കാവുന്ന അനുഭവം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹുവാങ് ജിയാവോസൻ (സെയിൽസ് മാനേജർ ജെറ്റൂർ) അർഷാദ് മിർസ,( ജനറൽ മാനേജർ ബുദസ്തൂർ Grp). യാസർ ബുദസ്തൂർ, ( സെയിൽസ് ഡയറക്ടർ ബുദസ്തൂർ ഗ്രൂപ്പു) തുടങ്ങി  നിരവധി  പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.