കുവൈറ്റ് സിറ്റി : 2026 ഏപ്രിൽ 10-ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് കുവൈറ്റ്, BDK കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. കമ്പനിയുടെ CSR പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പ് നടത്തിയത്.മലബാർ ഗോൾഡ് & ഡയമണ്ട്സ് കുവൈറ്റ് സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹർഷലിന്റെ നേതൃത്വത്തിൽ, BDK കുവൈറ്റ് ചാപ്റ്റർ വോളണ്ടിയർമാരോടൊപ്പം ക്യാമ്പിന് നേതൃത്വം നൽകി. ജീവനക്കാർ സജീവമായി രക്തദാനത്തിൽ പങ്കെടുത്തു പിന്തുണ അറിയിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം സോണൽ ഹെഡ് അഫ്സൽ ഖാൻ നിർവഹിച്ചു. ഫഹാഹീൽ ബ്രാഞ്ച് ഹെഡ് ഷാഹിൽ, അൽ റായ് ബ്രാഞ്ച് ഹെഡ് ഷാനിഫ്, BDK കുവൈറ്റ് ജോയിന്റ് കൺവീനർ നളിനാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു. എല്ലാ ദാതാക്കളെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. സന്നദ്ധ രക്തദാനത്തിന് മുന്നോട്ടുവന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് നു BDK കുവൈറ്റ് ജനറൽ കൺവീനർ നിമിഷ് കാവാലം നന്ദി രേഖപ്പെടുത്തി.ഇത്തരം പ്രവർത്തനങ്ങൾ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ വലിയ സഹായകരമാണെന്നും രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ BDK കുവൈറ്റ് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് BDK കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

































