കുവൈത്ത് സിറ്റി : ഈദ് അൽ അദ്ഹ ദിനമായ വ്യാഴാഴ്ച കുവൈത്തിന്റെ പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് നിരവധി സൈനിക താവളങ്ങളും കേന്ദ്രങ്ങളും സന്ദർശിച്ചു. സായുധ സേനയുടെ സുപ്രീം കമാൻഡറുമായ അമീർ ഷെയ്ഖ് മിശാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിന്റെയും ഈദ് ആശംസകൾ അദ്ദേഹം സൈനികർക്ക് കൈമാറി.
രാജ്യസുരക്ഷയ്ക്കായി വിവിധ കേന്ദ്രങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ആത്മാർഥമായ സേവനവും ജാഗ്രതയും കൃത്യാനുഷ്ഠാനവും ഉയർന്ന മനോവീര്യവും മന്ത്രി പ്രശംസിച്ചു.






























