കുവൈത്ത് സിറ്റി : 2026 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ ഡെലിവറി മോട്ടോർസൈക്കിളുകൾ രാജ്യത്തെ റോഡുകളിൽ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ സമയത്ത് തൊഴിലാളികളെ കൊടും ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി, ഇതേ കാലയളവിൽ രാജ്യവ്യാപകമായി തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.
നിയമം ലംഘിക്കുന്നവർക്കെതിരെ ട്രാഫിക് നിയമപ്രകാരം പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.






























