കല കുവൈറ്റ് അബ്ബാസിയ മേഖല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
13

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 ജൂൺ 12 ന് അബ്ബാസിയ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡന്റ് രാജേഷ് ശേഖർ അധ്യക്ഷനായിരുന്നു. മെട്രോ കെയർ മാർക്കറ്റിങ്ങ് മാനേജർ ബഷീർ ബാത്ത, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രവീൺ പി വി, സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കലയുടെ ഉപഹാരം പ്രസിഡന്റ് അൻസാരി കടയ്ക്കൽ മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റിന് നൽകി. മേഖല എക്സിക്യൂട്ടീവ് അംഗം നജീബ് ബക്കർ സന്നിഹിതനായിരുന്നു. മേഖല സെക്രട്ടറി കൃഷ്ണ മേലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം വിനീത് വിജയൻ നന്ദി പറഞ്ഞു. മേഖലയിൽ നിന്നും മൂന്നൂറ്റി അൻപതോളം പേർ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.