മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്. ധോണി; ‘റെസ്പോൺസിബിൾ ജ്വല്ലർ’ ആശയം ശക്തിപ്പെടുത്താൻ ദീർഘകാല പങ്കാളിത്തം

0
109

കോഴിക്കോട് : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയെ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. സുതാര്യത, ഉത്തരവാദിത്തമുള്ള ബിസിനസ് രീതികൾ, ഉപഭോക്തൃ കേന്ദ്രീകൃത മൂല്യങ്ങൾ എന്നിവ മുൻനിർത്തിയുള്ള കമ്പനിയുടെ ‘റെസ്പോൺസിബിൾ ജ്വല്ലർ’ ആശയം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദീർഘകാല പങ്കാളിത്തത്തിന് തുടക്കമായത്.

ടെലിവിഷൻ, പത്രങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, റേഡിയോ, സിനിമ, ഔട്ട്-ഓഫ്-ഹോം മീഡിയ, കമ്പനിയുടെ സ്വന്തം പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയും ലോകമെമ്പാടുമുള്ള 450-ലധികം ഷോറൂമുകളിലൂടെയും ഉപഭോക്തൃ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വിലനിർണയത്തിലെ സുതാര്യത, 100 ശതമാനം HUID ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ, ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമായ പ്രകൃതിദത്ത വജ്രങ്ങൾ, ഉത്തരവാദിത്തപരമായ സോഴ്‌സിംഗ്, ന്യായമായ വില, ബൈബാക്ക് പോളിസി, ആജീവനാന്ത പരിപാലനം, ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ്, മികച്ച എക്സ്ചേഞ്ച് മൂല്യം തുടങ്ങിയ ‘മലബാർ പ്രോമിസുകൾ’ ഉപഭോക്താക്കൾക്ക് വിശ്വാസത്തോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കൾ ഇന്ന് മികച്ച ഉൽപ്പന്നങ്ങൾക്കൊപ്പം സുതാര്യതയും വിശ്വാസ്യതയും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ധാർമ്മിക ബിസിനസ് രീതികളോടും ഗുണമേന്മയോടും പ്രതിബദ്ധത പുലർത്തുന്ന എം.എസ്. ധോണിയെ ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ സുതാര്യത, ഉത്തരവാദിത്തം, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവ തന്നെ ആകർഷിച്ചെന്നും, ശരിയായ വിവരങ്ങൾ മനസ്സിലാക്കി പൂർണ വിശ്വാസത്തോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കമ്പനിക്കൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും എം.എസ്. ധോണി പ്രതികരിച്ചു.