കെ.ടി.എം.സി.സി ടാലെന്റ് ടെസ്റ്റ് ഓഗസ്റ്റ് 27 ന്

0
12

കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) യുടെ 11-മത് ടാലെന്റ് ടെസ്റ്റ് ഓഗസ്റ്റ് മാസം 27-ആം തീയതി വ്യാഴാഴ്ച സംഘടിപ്പിക്കും.

എൻ.ഈ.സി.കെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8 നു ആരംഭിക്കുന്ന മത്സരത്തിൽ എൻ.ഈ.സി.കെയിലും
അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട  മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 35 സഭകളിൽ നിന്നായി 750 ൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും.

സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാർവെസ്റ് ടി.വി. തൽസമയം സംപ്രേഷണം ചെയ്യും.

കെ .ഇ .സി . എഫ്  പ്രസിഡന്റ് റവ .അരുൺ ബോസ് ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2  മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിശിഷ്ട അതിഥികൾക്ക് പുറമെ വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതൃത്വവും, സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

ടാലെന്റ്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറൽ കൺവീനർ),  ഷിബു വി. സാം, ഷിജോ തോമസ് , റോയ് കെ. യോഹന്നാൻ (എൻ. ഈ. സി.കെ സെക്രട്ടറി), സജു വാഴയിൽ തോമസ്, കുരുവിള ചെറിയാൻ (പ്രസിഡന്റ്), ജിനോ അരീക്കൽ (ട്രെഷറർ), ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ, കെ.ടി.എം.സി.സി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.