കുവൈത്തിൽ കിംഗ് ഫഹദ് റോഡ് പൂർണമായി അടയ്ക്കും

0
24

കുവൈത്ത് സിറ്റി: ഫസ്റ്റ് റിംഗ് റോഡിനും സെക്കൻഡ് റിംഗ് റോഡിനും ഇടയിലുള്ള കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ് (റോഡ് നമ്പർ 40) ഇന്ന് മുതൽ (സെപ്റ്റംബർ 16,ബുധനാഴ്ച) മുതൽ സെപ്റ്റംബർ 20 ഞായറാഴ്ച വരെ പൂർണമായി അടയ്ക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

സബാഹ് അൽ അവൽ റോഡ് (ഫസ്റ്റ് റിംഗ് റോഡ്) ജംഗ്ഷൻ മുതൽ ഖാലിദ് യൂസഫ് അൽ മർസൂഖ് സ്ട്രീറ്റ് (സെക്കൻഡ് റിംഗ് റോഡ്) ജംഗ്ഷൻ വരെയാണ് അടച്ചിടുന്നത്. കുവൈത്ത് സിറ്റിയിൽ നിന്ന് അൽ അഹ്മദിയിലേക്ക് പോകുന്ന ഗതാഗതത്തെയാണ് പ്രധാനമായും ഇത് ബാധിക്കുക.

അതേസമയം, ഫസ്റ്റ് റിംഗ് റോഡിലെ ഷെറാട്ടൺ റൗണ്ട്എബൗട്ടിൽ നിന്ന് കിംഗ് ഫഹദ് റോഡിലേക്കുള്ള ഫസ്റ്റ് ബ്രാഞ്ച് ജംഗ്ഷൻ വാഹനങ്ങൾക്കായി തുറന്നിരിക്കും.

റോഡ് അറ്റകുറ്റപ്പണികൾക്കായാണ് അടച്ചിടൽ. വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കുകയും ട്രാഫിക് അടയാളങ്ങളും നിർദേശങ്ങളും പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.