കുവൈത്തിൽ 40,660 കിലോ സുരക്ഷിതമല്ലാത്ത ഭക്ഷണം പിടികൂടി നശിപ്പിച്ചു

0
12

കുവൈത്ത് സിറ്റി: അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 40,660 കിലോഗ്രാം കാലാവധി കഴിഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷണം കുവൈത്ത് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പിടിച്ചെടുത്ത് നശിപ്പിച്ചു.

പ്രാദേശിക ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം, ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തത് തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനാ ക്യാമ്പയിനുകൾ തുടർന്നും പതിവായി നടത്തുമെന്ന് അതോറിറ്റി അറിയിച്ചു.