കുവൈത്തിൽ ‘റിപ്പോർട്ട് മീ’ വഴി 389 പരാതികൾ; 201 എണ്ണത്തിൽ നടപടിയുമായി മാൻപവർ അതോറിറ്റി

0
14

കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (PAM) ഇലക്ട്രോണിക് ‘റിപ്പോർട്ട് മീ’ സേവനത്തിലൂടെ ലഭിച്ച 389 പരാതികളിൽ 201 എണ്ണത്തിൽ പ്രതികരണം രേഖപ്പെടുത്തി. ആകെ പരാതികളുടെ 51.7 ശതമാനമാണിത്.

അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലഭിച്ച പരാതികളിൽ 40 എണ്ണം ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ടവയാണ്. ആകെ പരാതികളുടെ 10.3 ശതമാനമാണ് ശമ്പളവുമായി ബന്ധപ്പെട്ട പരാതികൾ.

സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന സഹേൽ ആപ്പിലൂടെയാണ് ‘റിപ്പോർട്ട് മീ’ സേവനം ഉപയോഗിക്കാനാകുന്നത്. പരാതികൾ സമർപ്പിക്കുന്നതിനൊപ്പം അവയുടെ തുടർനടപടികളും മറുപടികളും നിരീക്ഷിക്കാൻ ഉപയോക്താക്കൾക്ക് സൗകര്യമുണ്ട്.