കുവൈത്ത് സിറ്റി : കുവൈത്തിൽ ഫയർ സേഫ്റ്റി, മുൻകരുതൽ മാനദണ്ഡങ്ങൾ ലംഘിച്ച കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഹവല്ലി ഗവർണറേറ്റിൽ ജനറൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കർശന പരിശോധന. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 111 സ്ഥാപനങ്ങൾ അധികൃതർ അടിയന്തരമായി അടച്ചുപൂട്ടി. കൂടാതെ, ചട്ടങ്ങൾ ലംഘിച്ച മറ്റ് 170 സ്ഥാപനങ്ങൾക്ക് നോട്ടീസും ഔദ്യോഗിക മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. തീപിടിത്ത സാധ്യതകൾ ഒഴിവാക്കുന്നതിനാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മുന്നോട്ടുതുടരുന്ന നടപടികളുടെ ഭാഗമായാണ് ഈ കർശന നടപടി.
Home Middle East Kuwait കുവൈത്തിലെ ഹവല്ലിയിൽ ഫയർ സേഫ്റ്റി പരിശോധന; 111 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 170 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്






























