പത്തനംതിട്ടയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ

0
25

പത്തനംതിട്ട:പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. കലഞ്ഞൂർ സ്വദേശിയായ ഒരു ഇരുപതുകാരിയുമായി ലോഡ്ജിലെത്തിയ യുവാവ് ശനിയാഴ്ച വൈകിട്ട് മുറിയെടുത്തതായി പൊലീസ് പറഞ്ഞു .

തുടർന്ന് രാത്രി ഏഴരയോടെ ഇരുവർക്കും തർക്കമുണ്ടായി. ശുചിമുറിയിൽ പോയ യുവതി തിരിച്ചെത്തിയപ്പോൾ സൂഫിയാൻ തൂങ്ങി മരിച്ച നിലയിൽ കണ്ടു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.