ഇന്ത്യൻ ഇസ്‌ലാഹി മദ്രസ്സകളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനം ആരംഭിച്ചു; ക്ലാസുകൾ സെപ്റ്റംബർ 5 മുതൽ

0
22

കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എജ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്‌ലാഹി മദ്രസ്സകളിൽ വേനലവധിക്ക് ശേഷമുള്ള പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ അഞ്ച് ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ, ഫഹാഹീൽ, സൽമിയ എന്നീ ശാഖകളിലായി കെ.ജി മുതൽ ഉയർന്ന 7 ക്ലാസുകൾ വരെയുള്ള മുഴുവൻ ഡിവിഷനുകളിലേക്കും പുതിയ പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം അവരുടെ ധാർമികവും ആത്മീയവുമായ വളർച്ച ഉറപ്പുവരുത്തേണ്ടത് ആധുനിക കാലഘട്ടത്തിൽ ഏറെ അനിവാര്യമാണ്. ജീവിതത്തിൽ ഉന്നത മൂല്യങ്ങളും സദാചാരബോധവുമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഇസ്‌ലാമിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് എജ്യുക്കേഷൻ ബോർഡ് വ്യക്തമാക്കി.

പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കുമായി അബ്ബാസിയ (97562375, 99593083), ഫഹാഹീൽ (97544617,55685576), സൽമിയ (66405706, 96658400) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.