എയർ ഇന്ത്യ വിമാനാപകടം, അനുശോചനം അറിയിച്ച് കുവൈത്ത്

0
44

കുവൈറ്റ്‌ സിറ്റി : 242 യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനം തകർന്നുവീണ ദുരന്തത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ജനതയുടെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായും കുവൈത്ത് അറിയിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യം മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇരകളുടെ കുടുംബങ്ങൾക്കും, സൗഹൃദപരമായ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നേതൃത്വത്തിനും, സർക്കാരിനും, ജനങ്ങൾക്കും ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തി.