ഇന്ത്യൻ അംബാസഡർ കുവൈത്ത് ഉന്നത വിദ്യാഭ്യാസ, എണ്ണ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് എണ്ണമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽഫാരെസുമായി ചർച്ച നടത്തി.

ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങൾ അംബാസഡർ മന്ത്രിയുമായി ചർച്ച ചെയ്തു.

എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും മറ്റ് കാര്യങ്ങളും അംബാസഡർ ചർച്ച ചെയ്തു