മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപിച്ചതിന് പിന്നാലെ പിവി അൻവർ അതൃപ്തി രേഖപ്പെടുത്തി. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ശ്രമിച്ച ആര്യാടൻ ഷൗക്കത്തിനെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോഡ്ഫാദർ ഇല്ലാത്തതിനാൽ വിഎസ് ജോയിയെ കോൺഗ്രസിൽ നിന്ന് തഴഞ്ഞുവെന്ന് ആക്ഷേപം ഉന്നയിച്ച അൻവർ, ആര്യാടൻ ഷൗക്കത്ത് സിപിഎം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും മുന്നോട്ടുവെച്ചു. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ സിപിഎംയുടെ നിലമ്പൂർ ഏരിയാ കമ്മറ്റിയും ലോക്കൽ കമ്മറ്റികളും അംഗീകരിച്ചിരുന്നില്ലെന്നും അതിനാലാണ് ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നതെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.