ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചു

കുവൈറ്റ്: പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് ബദര് അല്‍ സമ മെഡിക്കല്‍ സെന്റർ പുതുക്കി നിശ്ചയിച്ചു. ഇനിമുതൽ സാധാരണ ടെസ്റ്റിന് 24 ദിനാർ മാത്രമാണ് ഈടാക്കുക. ടെസ്റ്റ് റിസൾട്ട്രണ്ട് ദിവസത്തെ സാമ്പിള്‍ ശേഖരണത്തിന് ശേഷമായിരിക്കും ലഭിക്കുക. 24 മുതല്‍ 48 മണിക്കൂറിൽ റിസൾട്ട് ലഭിക്കുന്ന ടെസ്റ്റിന് 27 ദിനാറാകും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് സാമ്പിള്‍ ശേഖരണം.
24 മണിക്കൂറിനുള്ളിൽ റിസൾട്ട് ലഭിക്കുന്നതിന് 33 ദിനാറാണ് നിരക്ക്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറു വരെയാണ് ഇതിനായി സാമ്പിള്‍ ശേഖരിക്കുക. അടുത്ത ദിവസം വൈകിട്ട് അഞ്ച് മുതല്‍ ഫലം ലഭിക്കും. എമര്‍ജന്‍സി റിസല്‍ട്ടുകള്‍ക്ക് 40 ദിനാറാണ് നിരക്ക്.