പാർലമെൻറ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്ക് ബോണസ്

0
8

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച ജീവനക്കാർക്ക് ബോണസ് നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ പ്രവവർത്തിച്ച
291 ഇന്ന് ജീവനക്കാരാണ് ആണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനുവേണ്ടി 202,000 ദിനാർ മന്ത്രാലയം വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിച്ച അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍മാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് ആയിരം ദിനാറ് വീതവും വകുപ്പ് മേധാവികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും 750 ഉം
500 ദിനാറ് വീതവും നല്‍കും.

ബോണസിന് അര്‍ഹരായ ജീവനക്കാരുടെ പട്ടിക മന്ത്രാലയം തയ്യാറാക്കി, അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം നിക്ഷേപിക്കുക.