കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുതിയ അനുസ്മരണ നാണയങ്ങൾ പുറത്തിറക്കിയതായി സിബികെ ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷൽ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികം, വിമോചനത്തിന്റെ 30-ാം വാർഷികം, കുവൈത്ത് ദിനാർ പുറത്തിറക്കിയതിൻ്റെ അറുപതാം വാർഷികം എന്നിവ അടയാളപ്പെടുത്തുന്ന മൂന്ന് നാണയങ്ങൾ ബാങ്ക് പുറത്തിറക്കിയതെന്ന് അൽ ഹാഷെൽ പത്രക്കുറിപ്പിൽ പറഞ്ഞു.
സ്വാതന്ത്ര്യത്തെയും വിമോചന വാർഷികത്തെയും അടയാളപ്പെടുത്തുന്നതാണ് ആദ്യത്തെ രണ്ട് നാണയങ്ങൾ, ഇവ കുവൈത്തിന്റെ പരമാധികാരത്തെയും , ജനതയുടെ ഐക്യദാർഡ്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു,
മൂന്നാമത്തെ നാണയത്തെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബാങ്ക് സ്വീകരിച്ച അതേ പാത എങ്ങനെ നിലനിർത്തുമെന്ന് പ്രതിഫലിപ്പിക്കുന്നു, ഒപ്പം ദേശീയ കറൻസിയുടെ കരുത്തും സ്ഥിരതയും പരിരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം എന്നും അൽ-ഹാഷെൽ കൂട്ടിച്ചേർത്തു.