കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14-ന് ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചുുു . കുവൈത്തിിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അംബേദ്കറുടെ 130 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എംബസിയിൽ സ്ഥാപിച്ച അദ്ദേഹത്തിൻറെ പൂർണ്ണകായ ചിത്രം അംബാസഡർ അനാച്ഛാദനം ചെയ്തു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ബി ആർ അംബേദ്കറുടെയും പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ നിരവധി പേരാണ് ഓൺലൈനായി പങ്കെടുത്തത്.
ആഘോഷ പരിപാടികളുടെ ഭാഗമായി എംബസിയുടെ തീമാറ്റിക് ലൈബ്രറി ഏപ്രില്‍ 13 മുതല്‍ 15 വരെ ഡെയ്‌ലി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നുണ്ട്.ഗൂഗിള്‍ ഫോം ഫോര്‍മാറ്റിലുള്ള ചോദ്യങ്ങള്‍ എംബസിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉച്ചയ്ക്ക് മുമ്പ് പുറത്തുവിടും. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് മുമ്പ് ലഭിക്കുന്ന പ്രതികരണങ്ങളായിരിക്കും മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്.എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് പിന്നീട് എംബസി സമ്മാനം നല്‍കുന്നതായിരിക്കും