കോഴിക്കോട്:കാന്തപുരത്ത് ഇന്ന് വൈകീട്ട് കാണാതായ രണ്ട് കുട്ടികളെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അലങ്ങാപ്പൊയിലെ അബ്ദുൾ റസാക്കിന്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരാണപ്പെട്ടത് .വീട്ടിൽ നിന്ന് വെറും 100 മീറ്റർ അകലെയുള്ള കുളത്തിൽ നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.