എണ്ണമേഖലയിലെ പ്രവാസി തൊഴിലാളികളുടെ വൈദഗ്ധ്യം പരിശോധിക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: മെയിൻറനൻസ് വിഭാഗത്തിലെ പ്രവാസി തൊഴിലാളികളുടെ കമ്പനി പരിശോധിക്കണമെന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി തൊഴിലാളി സിൻഡിക്കേറ്റ് അംഗം മുഹമ്മദ് അബ്ദുല്ല അൽ-കന്ദരി ആവശ്യപ്പെട്ടു.യൂണിയൻ ഇക്കാര്യം ആവർത്തിച്ച് അഭ്യർത്ഥിക്കുന്നതാണെന്നും, അവിദഗ്ധ തൊഴിലാളികൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ സങ്കൽപ്പിക്കാനാവാത്തതാവുമെന്നും അദ്ദേഹം പറഞ്ഞു. എടുത്തകാലത്തായിയുണ്ടായ ഓയിൽ കമ്പനി അപകടങ്ങളെക്കുറിച്ചും അൽ കന്ദരി എടുത്തു പറഞ്ഞു.