ദുബായ്: യുഇയിൽ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ആദ്യ കൊറോണ രോഗബാധയാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്.
വൈറസ് ആദ്യം പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ നിന്നെത്തിയ ചൈനീസ് കുടുംബത്തിലെ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ നിരീക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവരുടെ നില തൃപ്തികരമാണെന്നും നിലവിൽ പരിഭ്രാന്തി വേണ്ടെന്നും അറിയിച്ചിട്ടുണ്ട്.
വൈറസ്ബാധ പ്രതിരോധിക്കാൻ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് സർക്കാർ പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.