കൊച്ചി: കോവിഡ് വാക്സിന് കൊച്ചിയിലെത്തി.ഗോ എയറിന്റെ കാര്‍ഗോ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച വാക്സിന് എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജണല്‍ വാക്സിന് സ്റ്റോറിലേക്ക് കൊണ്ടുപോയി.സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളിലേക്ക്
ഉച്ചയ്ക്കു തന്നെ വാക്സിൻ അയക്കും. 1.80 ലക്ഷം ഡോസ് വാക്സിന് പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്സില്‍ 12000 ഡോസ് വീതം 15 ബോക്സുകള്‍ ഉണ്ടാവും.
കോവിഡ് പോര്‍ട്ടല്‍ വഴിയായിരിക്കും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കേണ്ട ആളുകളെ
തെരഞ്ഞെടുക്കുക. വാക്സിന് വിതരണത്തിനായി തയാറാക്കിയിട്ടുള്ള കോവിന്‍ ആപ്ലിക്കേഷന്‍ വഴി വാക്സിന് സ്വീകരിക്കേണ്ട ആളുകള്‍ക്ക് മെസേജ് സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും. ആദ്യ ഘട്ട വാക്സിന് സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍പും മെസേജ് ലഭിക്കും.ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ആദ്യം വാക്സിൻ നല്‍കണോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവു.