രാജ്യത്ത് അടുത്ത മാസം മുതല്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് മൂന്നാം തരംഗഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന് വിതരണം അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. ബി.ജെ.പി. എം.പിമാരുടെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചത്. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യം