വാക്സിന്റെ പേരിൽ ഇന്ത്യൻ കമ്പനികൾ തമ്മിൽ വിഴുപ്പ് അലക്കൽ

0
9

ഡൽഹി : ഇന്ത്യയിൽ രണ്ട് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഞായറാഴ്ചയാണ് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയത്. അനുമതി നൽകിയതിന് പിന്നാലെ വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ വിഴുപ്പ് അലക്കൽ തുടങ്ങി. ആദ്യത്തെ പരിഹാസം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഈ ഓ ആദർ പുനേവാല വകയായിരുന്നു. “ലോകത്ത് ഫലപ്രാപ്തി തെളിയിച്ച മൂന്ന് വാക്സിൻ മാത്രം, ഫൈസർ, മെഡോണ, കോവിഷിൽഡ്. ബാക്കിയുളളവയെല്ലാം സുരക്ഷിതമാണെന്ന് തെളിച്ചിട്ടുണ്ട് വെള്ളം പോലെ ” കോവിഷിൽഡിനെപ്പം അനുമതി ലഭിച്ച കോവാക്സിനെ ലക്ഷ്യമാക്കിയായിരുന്നു ആ ഒളിയമ്പ്.

ഇതിനെതിരെ അടിയന്തര അനുമതി ലഭിച്ച കോവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് സ്ഥാപക ചെയർമാൻ കൃഷ്ണ എല്ല രംഗത്തെത്തി. ഇന്ത്യയിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലം ഇല്ലാതെയാണ് മറ്റ് പല വാക്സിനും അടിയന്തര അനുമതി നൽകിയതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോ വിഷീൽഡിനെ ലക്ഷ്യമാക്കി കൃഷ്ണ എല്ല ആഞ്ഞടിച്ചു. 200 ശതമാനം സത്യസന്ധമായാണ് പരീക്ഷണം നടത്തിയത്. വിജയകരമായി 16 ഓളം വാക്സിൻ വികസിപ്പിച്ചതിന്റെ അനുഭവ പരിചയം ഉണ്ട്. വാക്സിൻ വികസിപ്പിച്ചത് ഇന്ത്യൻ കമ്പനി ആയതിനാലാണ് ഭാരത് ബയോടെക് വിമർശിക്കപ്പെടുന്നതെന്നും കൃഷ്ണ എല്ല ആരോപിച്ചു. വാക്സിന്റെ വിശ്വാസ്യതയെ സംബധിച്ച് കമ്പനികൾ തന്നെ തർക്കത്തിൽ എർപ്പെടുകയാണ്. ഇത് വാക്സിന്റെ വിശ്വാസ്യത സംബന്ധിച്ച് ജനങ്ങളിൽ അവിശ്വാസം ഉണ്ടാക്കാനെ ഉപകരിക്കൂവെന്നാണ് ഉയരുന്ന ആശങ്ക.