കുവൈത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം ആയിരമായി നിജപ്പെടുത്തി ഡിജിസിഎ

കുവൈത്ത് സിറ്റി: പ്രതിദിനം കുവൈത്തിലേക്കെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഒരു ദിവസം ആകെ എത്തുന്ന യാത്രക്കാരുടെ എണ്ണം ആയിരത്തിൽ പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ച് എല്ലാ വിമാന കമ്പനികൾക്കും നിർദ്ദേശം നൽകി. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിന് രണ്ടാഴ്ചത്തെ ജാഗ്രത ആവശ്യമാണെന്ന് എയർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ഡയറക്ടർ അബ്ദുള്ള അൽ രാജ്ഹി വ്യക്തമാക്കി.

കുവൈത്ത് അതാരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധനാ സംവിധാനം എർപ്പെടുത്തുന്നത് വരെയാണ് നിയന്ത്രണം. അതേസമയം നിയന്ത്രണങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെയും ട്രാൻസിറ്റ് യാത്രക്കാരെയും ഒഴിവാക്കിയിട്ടുണ്ട്.