കൊച്ചി: ലഹരി കേസില്‍ യൂട്യൂബര്‍ റിന്‍സി മുംതാസിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് റിന്‍സിക്ക് ജാമ്യം അനുവദിച്ചത്. എംഡിഎംഎ കൈവശം വച്ചെന്ന പേരിലായിരുന്നു റിന്‍സിയുടെ അറസ്റ്റ്.
എന്നാല്‍ റിന്‍സിയുടെ കയ്യില്‍ നിന്ന് പിടികൂടിയത് മെത്തഫെറ്റമിനെന്നാണ് പരിശോധന ഫലം. പിടികൂടിയ ലഹരി കൊമേഴ്‌സ്യല്‍ അളവിലല്ലായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി റിന്‍സിക്ക് ജാമ്യം അനുവദിച്ചത്.
ജൂലൈ ഒമ്പതിനാണ് റിന്‍സിയെയും സുഹൃത്ത് യാസര്‍ അറഫത്തിനെയും പൊലീസ് പിടികൂടിയത്. കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് റിന്‍സിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടിയത്.
സിനിമ പ്രമോഷന്‍ വര്‍ക്കുകളിലും റിന്‍സി പ്രവര്‍ത്തിച്ചിരുന്നു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ എന്ന ചിത്രങ്ങളുടെ പ്രമോഷന്‍ വര്‍ക്കുകളിലാണ് റിന്‍സി പ്രവര്‍ത്തിച്ചത്. ഉണ്ണി മുകുന്ദന്റെ പേഴ്‌സണല്‍ മാനേജര്‍ ആണ് റിന്‍സി എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉണ്ണി മുകുന്ദന്‍ തന്നെ അത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.