യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

0
33

അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിട്ടുപോകാനോ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഡിസംബർ ഒന്നുവരെയാണ് കാലാവധി നീട്ടി നൽകിയത്. ആഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ഒക്ടോബർ 31, ബുധനാഴ്ച അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് മൂന്നു മാസത്തെ പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരുന്നത്.