കുട്ടികൾ ഇല്ലാത്ത കാരണത്താൽ അരുണാചൽ പ്രദേശിൽ 386 സർക്കാർ സ്കൂളുകൾ പൂട്ടി

0
15

ഇറ്റാനഗർ:അരുണാചൽ പ്രദേശിൽ വിദ്യാർഥികളില്ലാത്തതിനാൽ 386 സർക്കാർ സ്കൂ‌ൾ അടച്ചുപൂട്ടി. വിദൂര മേഖലകളടങ്ങുന്ന കുറുങ് കുമേ, തവാങ്, അഞ്ജാവ്, ചങ്‌ലാങ്, അപ്പർ സുബാൻസിരി തുടങ്ങിയ ജില്ലകളിലടക്കം പ്രൈമറി, യുപി, മിഡിൽ, സെക്കൻഡറി സ്‌കൂളുകളാണ് ഒരു കുട്ടിപോലും ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയത്. തുടർച്ചയായ അക്കാദമിക വർഷങ്ങളായി ഒരു കുട്ടിപോലും പ്രവേശനം നേടിയിരുന്നില്ല. വെസ്റ്റ് കാമെങ് ജില്ലയിൽ73 സ്കൂളാണ് പൂട്ടി.

കേന്ദ്രസർക്കാരിൻ്റെ പുതിയ ദേശീയവിദ്യാഭ്യാസ നയത്തോട് കൂറുപുലർത്തി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടിയാണ് സ്‌കൂളുകൾ അടച്ചുപൂട്ടിയതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കഴിഞ്ഞവർഷം 600 സർക്കാർ സ്‌കൂൾ അടച്ചുപൂട്ടിയിരുന്നു.