ഇക്കണോമിക് ടൈംസ്‌ ബെസ്റ്റ് ബ്രാന്‍ഡ്‌ 2019 അവാര്‍ഡ് മലബാര്‍ ഗോള്‍ഡിന്

0
23

 

ഇക്കണോമിക് ടൈംസ്‌ ബെസ്റ്റ് ബ്രാന്‍ഡ്‌ 2019 അവാര്‍ഡ് മലബാര്‍ ഗോള്‍ഡിന്  ലഭിച്ചു.വിദ്യാഭ്യാസം, ആരോഗ്യ മേഖല , ടെക്നോളജി , ലൈഫ്സ്റ്റൈല്‍ , ആഡംബരം തുടങ്ങിയ വിഭാഗത്തില്‍  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുപത്തിയൊന്നിനും അമ്പതിനും ഇടയിലുള്ളവരുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ് മലബാര്‍ ഗോള്‍ഡിനെ വിജയിയായി തിരഞ്ഞടുത്തത്. കഴിഞ്ഞ ദിവസം  നടന്ന ചടങ്ങില്‍ ഇക്കണോമിക് ടൈംസ്‌ സീനിയര്‍ ഡയറക്ടര്‍ റിഷി കപൂര്‍   മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദിന് അവാര്‍ഡ് സമ്മാനിച്ചു. മലബാര്‍ ഗോള്‍ഡ്‌ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ആഷര്‍ സന്നിഹിതരായിരുന്നു.കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയിലും ഗള്‍ഫിലും അമേരിക്കയിലും റിട്ടെയില്‍ രംഗത്ത്‌ സജീവമാണ് മലബാര്‍ ഗോള്‍ഡ്‌. കൂടുതല്‍ റീട്ടെയില്‍ ഷോറൂമുകളുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കിയതിനാണ് മലബാര്‍ ഗോള്‍ഡിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മലബാര്‍ ഗോള്‍ഡിന് ആഗോള അടിസ്ഥാനത്തില്‍  250 ഷോറൂമുകളുണ്ട്.