ട്രാഫിക് തർക്കത്തെതുടർന്ന് ഈജിപ്ഷൻ സ്വദേശിയുടെ ആക്രമണത്തിൽ പാകിസ്ഥാൻ വംശജന് പരിക്കേറ്റു

കുവൈത്ത് സിറ്റി : ഈജിപ്ഷ്യൻ വംശജൻ എതിരെ പാക്കിസ്ഥാൻ സ്വദേശി ഷാമിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജീവൻ അപായപ്പെടുത്തുന്ന തരത്തിൽ ആക്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വാഹനമോടിക്കുന്നതു മായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. സംഭവത്തിൽ പാകിസ്താൻ സ്വദേശിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. തലയിൽ 10 സെൻറീമീറ്റർ ആഴത്തിൽ മുറിവുണ്ടായതായി പരാതിക്കൊപ്പം സമർപ്പിച്ച ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു