മരുന്നുകളുടെ വിലയിൽ വലിയ കുറവുമായി കുവൈത്ത്

0
146

കുവൈത്ത് സിറ്റി: മരുന്നുകളുടെ വിലയിൽ വലിയ കുറവ് പ്രഖ്യാപിച്ച് കുവൈത്ത്. ആരോഗ്യ മേഖലയിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാ​ഗമായാണ് നിരക്കിൽ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച്, 544 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കും 78.5% വരെ വില കുറച്ചിട്ടുണ്ട്. ഇതോടെ, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന രാജ്യമായി കുവൈത്ത്.