ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ അൽ-അദാൻ ആശുപത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി

0
19

കുവൈറ്റ് സിറ്റി : ഇറാൻ നടത്തിയ സമീപകാല ആക്രമണത്തിൽ പരിക്കേറ്റ് അൽ-അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് ഞായറാഴ്ച സന്ദർശിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആശുപത്രി സന്ദർശനത്തിനിടെ പ്രധാനമന്ത്രി പരിക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തുകയും അവർക്ക് നൽകുന്ന ചികിത്സയും മെഡിക്കൽ സേവനങ്ങളും സംബന്ധിച്ച് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തു.

പരിക്കേറ്റവർ പൂർണമായി സുഖം പ്രാപിക്കുന്നതുവരെ അവരുടെ ആരോഗ്യനില സർക്കാർ നേരിട്ട് നിരീക്ഷിക്കുമെന്നും ആവശ്യമായ എല്ലാ സഹായവും ചികിത്സയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സയും ആരോഗ്യപരിചരണവും ലഭ്യമാക്കുന്നതിനായി ലഭ്യമായ എല്ലാ മെഡിക്കൽ, സാങ്കേതിക സംവിധാനങ്ങളും അടിയന്തരമായി വിനിയോഗിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് അദ്ദേഹം നിർദേശം നൽകി.