കുവൈറ്റ് സിറ്റി : “ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കുറയുന്നില്ല…”, “ഷുഗറും കൊളസ്ട്രോളും നിയന്ത്രണത്തിലാകുന്നില്ല…”, “എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നറിയില്ല…” — ഇത്തരത്തിലുള്ള സംശയങ്ങൾ പലർക്കും പതിവാണ്. പലരും ഇന്റർനെറ്റിലോ സോഷ്യൽ മീഡിയയിലോ കാണുന്ന ഡയറ്റുകൾ പിന്തുടരാറുണ്ടെങ്കിലും, എല്ലാവർക്കും ഒരേ ഭക്ഷണക്രമം ഫലപ്രദമാകണമെന്നില്ല. ഓരോരുത്തരുടെയും ശരീരഘടനയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായതിനാൽ ശരിയായ പോഷകാഹാര മാർഗനിർദേശം അനിവാര്യമാണ്.
ഈ യാഥാർഥ്യം മുൻനിർത്തി സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ, സാൽമിയയിലെ ന്യൂട്രീഷൻ ഡിപ്പാർട്മെന്റ് പുതിയ ന്യൂട്രീഷനിസ്റ് കൺസൾറ്റേഷൻ സ്പെഷ്യൽ ഓഫർ ലഭ്യമാക്കി. 2026 ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ ലഭ്യമായ ഈ പ്രത്യേക ഓഫറിലൂടെ, വിദഗ്ധ ഡയറ്റീഷ്യന്റെ കൺസൾട്ടേഷനോടൊപ്പം വിവിധ ആരോഗ്യ പരിശോധനകളും ഉൾപ്പെടുത്തിയ ന്യൂട്രിഷൻ & വെൽനെസ്സ് പാക്കേജ്‌സ് രോഗികൾക്ക് ലഭ്യമാകും.
ശരീരഭാരം കുറയ്ക്കാനും കൂട്ടാനും ആഗ്രഹിക്കുന്നവർക്കും, പ്രമേഹം, പി.സി.ഒ.എസ്, തൈറോയ്ഡ്, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും, ഗർഭിണികൾക്കും, കായികതാരങ്ങൾക്കും, ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കി നൽകുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
ഓഫറിന്റെ ഭാഗമായി മൂന്ന് പ്രത്യേക ന്യൂട്രിഷൻ & വെൽനെസ്സ് പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ഡയറ്റീഷ്യൻ കൺസൾട്ടേഷനോടൊപ്പം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (FBS), ടോട്ടൽ കൊലെസ്റ്ററോൾ , എച്.ബി.എ.വൺ.സി , വിറ്റാമിന് D3 ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ പരിശോധനകൾ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങൾ നേരത്തേ കണ്ടെത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അവയെ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
“ശരിയായ ഭക്ഷണമാണ് മികച്ച മരുന്ന്” എന്ന സന്ദേശത്തോടെയാണ് ഈ പ്രത്യേക ക്യാമ്പയിൻ ലഭ്യമാക്കിയിരിക്കുന്നത്. മരുന്നുകൾക്ക് പുറമെ ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതരീതിയും സ്വീകരിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും കഴിയുമെന്ന് മെട്രോ അധികൃതർ പറഞ്ഞു.






























