മത്സ്യ മാർക്കറ്റിൽ നിന്ന് മൂന്ന് ടണ്ണിലധികം കേടായ മത്സ്യം പിടിച്ചെടുത്തു

0
18

കുവൈറ്റ് സിറ്റി : കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ പരിശോധനയിൽ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നിന്ന് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 3 ടൺ 237 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു.

പരിശോധനയിൽ മത്സ്യങ്ങൾക്ക് സ്വാഭാവിക നിറത്തിലും രൂപത്തിലും ഗന്ധത്തിലും മാറ്റം സംഭവിച്ചതായും ശക്തമായ ദുർഗന്ധം വമിച്ചതായും കണ്ടെത്തി. ഈ മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് വിൽക്കാൻ ഒരുക്കിവെച്ചിരുന്നതായും അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമലംഘന റിപ്പോർട്ട് തയ്യാറാക്കിയതായി PAFN അറിയിച്ചു. പിടിച്ചെടുത്ത മുഴുവൻ മത്സ്യവും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിലവിലെ ചട്ടങ്ങൾ അനുസരിച്ച് നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.