297 പരിസ്ഥിതി നിയമലംഘന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ മാർച്ച് മാസത്തിൽ മാത്രം പരിസ്ഥിതി നിയമം ലംഘിച്ച 297 കേസുകൾ ആണ് പബ്ലിക് പ്രോക്യൂഷന് റഫർ ചെയ്തതെന്ന്  പരിസ്ഥിതി പബ്ലിക്   അതോറിറ്റിയിലെ പരിസ്ഥിതി പരിപാലന വകുപ്പ് പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു . കഴിഞ്ഞ ഫെബ്രുവരിയിൽ അതോറിറ്റി 225 ലംഘനങ്ങൾ രേഖപ്പെടുത്തിയതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) പബ്ലിക് റിലേഷൻസ് ആന്റ് ഇൻഫർമേഷൻ ഡയറക്ടർ ഷെയ്ഖ അൽ ഇബ്രാഹിം പറഞ്ഞു. ഈ ലംഘനങ്ങളിൽ ചിലത് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യപ്പെടുകയോ പിഴ അടച്ചതിന് ശേഷം രമ്യമായി പരിഹരിക്കപ്പെടുകയോ ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു .