കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടത്തുന്ന നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂരിന് കല കുവൈറ്റ് ഭാരവാഹികൾ കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന നാടകമത്സരത്തിന് രാവിലെ 10:30 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ തിരശീല ഉയരും. 14 ഓളം സംഘങ്ങളുടെ ചെറുനാടകങ്ങൾ അരങ്ങേറുന്ന ഈ കലാമാമാങ്കത്തിലേക്ക് മുഴുവൻ പ്രവാസി മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.