വയനാട് : മേപ്പാടിയിലെ ബോച്ചെ തൗസന്റ് ഏക്കറിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഭീകര തീപ്പിടുത്തം . ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്തെ ഫാക്ടറിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഒരു റിസോർടും കള്ളുഷാപ്പും പൂർണമായും കത്തിനശിച്ചു. ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.
തീ വേഗത്തിൽ ഹട്ടുകളിലേക്ക് പടർന്നെങ്കിലും, അവിടെ ഭക്ഷണം കഴിച്ചിരുന്നവർ ഉടൻ ഇറങ്ങിപ്പോയത് വലിയ ഒരു അപകടത്തെ തടയാൻ സഹായിച്ചു. തീയടക്കാൻ അഗ്നിശമനാ സേന വേഗം എത്തിയെങ്കിലും, കെട്ടിടം പൂർണമായും നശിച്ചു.