മുംബൈ: കോവിഡ് വാക്സിൻ നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മഞ്ചിയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. മരിച്ചത് പ്ലാന്റിലെ ജീവനക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്.
വാക്സീന് നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന് ഉല്പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.