കുവൈത്ത് കെഎംസിസി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി സംഘടിപ്പിച്ചു:

 

കുവൈത്ത് കെഎംസിസി  സുൽത്താൻബത്തേരി  മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന-ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും വയനാട് പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയും സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡണ്ട് സൈദാലി ചെതലയം അധ്യക്ഷത വഹിച്ച പരിപാടി  മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. നിർണായകമായ  ഈ തെരഞ്ഞെടുപ്പിൽ കേരളം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തിന് രാഹുൽഗാന്ധിയെ പാർലമെൻറിലേക്ക്  അയക്കുന്നതിന് വേണ്ടി വയനാടൻ ജനത ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് ഇത്തരം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ എന്നദ്ദേഹം പറഞ്ഞു. പരിപാടിയിൽ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ദീൻ കണ്ണേത്ത് മുഖ്യപ്രഭാഷണം നടത്തി. മുൻ കേന്ദ്ര പ്രസിഡണ്ട് കെ.ട്ടി പി അബ്ദുറഹിമാൻ, സംസ്ഥാന ഭാരവാഹികളായ അബ്ദുറസാക്ക് പേരാമ്പ്ര, എം ആർ നാസർ, സിറാജ് എരഞ്ഞിക്കൽ, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, ഖാലിദ് ഹാജി, ഷാഹിദ് പാട്ടിലത്ത് , ടി.ടി ഷംസു, ജില്ലാ ഭാരവാഹികളായ ഗഫൂർ, അലി പനമരം, അബ്ദുൽമജീദ്, അനസ് കണിയാമ്പറ്റ,  അബ്ദുൽ അസീസ് മേപ്പാടി,നൗഷാദ് മേപ്പാടി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അമീർ ചുള്ളിയോട് സ്വാഗതവും ട്രഷറർ അഷ്റഫ് പി.ടി നന്ദിയും പറഞ്ഞു.