ആരോഗ്യ ബോധവത്കരണ ക്ലാസ്സ് വെള്ളിയാഴ്ച

0
6

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദി മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് വെള്ളിയാഴ്ച ( 26/06/2026 ) വൈകീട്ട് 5 മണി മുതൽ ഫർവാനിയ മെഡക്സ് കെയർ മെഡിക്കൽ സെന്ററിൽ വച്ച് ” ആരോഗ്യ ബോധവത്കരണ ക്ലാസ്സ് ” നടത്തപ്പെടും.
കുവൈത്തിലെ പ്രമുഖ ഡോക്ടർമാരായ ശ്രീജയലളിത ജയപ്രകാശ് (ഗൈനക്കോളജിസ്റ്റ് ), അജ്മൽ ടി ( ജനറൽ ഫാമിലി മെഡിസിൻ ) എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് 99364310,90068125 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.