കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ അത്യാവശ്യമായ സാധന സാമഗ്രികൾ പ്രവാസലോകത്തു നിന്നും എത്തിക്കുവാൻ ഫ്രന്റ് ലൈൻ ലോജിസ്റ്റിക് നിങ്ങളുടെ സഹകരണം തേടുന്നു
പുതിയതോ , ഇതുവരെ ഉപയോഗിക്കാത്തതോ ആയ വീട്ടുപകരണങ്ങൾ , ബെഡ് ഷീറ്റ് , തുണിത്തരങ്ങൾ , കുഞ്ഞുടുപ്പുകൾ, സ്കൂൾ ബാഗുകൾ , ടിഫ്ഫിൻ ബോക്സുകൾ , കുട , അടുക്കള സാമഗ്രികൾ , പാത്രങ്ങൾ , സാനിറ്ററിനാപ്കിന്സ് , എന്നിവയാണ് നമ്മൾ സമാഹരിക്കുന്നത് ,
പ്രളയം നാമാവശേഷമാക്കിയ വീട്ടകങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചമെത്തിക്കാൻ നിങ്ങൾ ഫ്രന്റ് ലൈൻ ലോജിസ്റ്റിക്കിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു..
കുവൈറ്റിൽ നിന്നും ശേഖരിച്ച സാധനങ്ങൾ കണ്ടെയ്നറിലാക്കി കൊച്ചി തുറമുഖത്തെത്തിച്ചു ക്ലീയറൻസ് നടത്തി പ്രളയ ബാധിത പ്രദേശങ്ങളിൽ ഫ്രന്റ് ലൈൻ ലോജിസ്റ്റിക്സിന്റെ പ്രവർത്തകർ നേരിട്ട് എത്തിക്കുകയാണ്ചെയ്യുന്നത്
വ്യാഴം , വെള്ളി , ശനി (22, 23 , 24 ഓഗസ്റ്റ് ) വൈകുന്നേരം നാല് മണി മുതൽ എട്ട് മണിവരെയാണ് കലെക്ഷൻ പോയിന്റിൽ ഫ്രന്റ് ലൈൻ പ്രവർത്തകർ ഉണ്ടാവുക
നിങ്ങയുടെ അകമഴിഞ്ഞ സഹായങ്ങൾ താഴെ പറയുന്ന സ്ഥലങ്ങളിൽ ഫ്രന്റ് ലൈൻ ലോജിസ്റ്റിക്സിന്റെ പ്രവർത്തകർ സ്വീകരിക്കുന്നതാണ്
ഫർവാനിയ. 9805 8865
മംഗഫ്. 96621582
അബ്ബാസിയ 90025131 / 90025787
സാൽമിയ 96622387